സ്നേഹം നിറഞ്ഞ ലാലേട്ടന് ,
മോഹന്‍ ലാലിന് ഒരു കത്ത് എഴുതാന്‍ പറ്റിയ സമയമാണ് കഴിഞ്ഞ ദിവസം ലാലേട്ടന് മനസിലായി കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്ന് .
ഇതില്‍ നിന്ന് നമുക്കൊരു കാര്യം മനസിലാക്കാന്‍ കഴിയും നമ്മുടെ ലാലേട്ടന്‍ ഇന്ത്യയിലെ സൌത്ത് സൈഡ് മാത്രമേ സഞ്ചരിചിട്ടുല്ലോ എന്ന് ഒരു നിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു . എന്ന് ഇന്ത്യയിലെ ഏറ്റവും സമാധാന അന്ധരീക്ഷ്മുള്ള ഒരു സംസ്ഥാനം ഉണ്ടെങ്കില്‍ അതില്‍ ഒന്നാം സ്ഥാനം കേരളത്തിന് തന്നെയാണ് . ഈ നാടിന്‍റെ സമാധാനം സംരക്ഷിക്കാന്‍ എന്ത് നിലപാടാണ് ഈ പറയുന്ന താര രാജാവ് എടുത്തിട്ടുള്ളത് ? മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്ത് നിലപാടാണ് ലാല്‍ എടുത്തത് ? അസ്സമിലും ബീഹാറിലും ഉതെര്‍പ്രദേശ് എന്നാ സംസ്ഥാനങ്ങള്‍ നമ്മുടെ ഇന്ത്യയില്‍ ഉള്ള കാര്യം ലാല്‍ എന്നാ മഹാ നടന്‍ മറന്നോ ?
ഇന്നു അദ്ദേഹം സ്വന്തം താല്പര്യത്തിനായി ചിട്ടി കമ്പനികളുടെയും സ്വര്‍ണ ക്കടകളുടെയും പരസ്യത്തില്‍ അഭിനയിച്ചു പണം ഉണ്ടാക്കുന്നു .
യുവാക്കളുടെ ആക്രമണ ചിന്തകള്‍ വികസസിപ്പിചെടുക്കുന്ന എത്ര സിനിമകള്‍ ഇദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നു . ഇരുപതാം നൂറ്റാണ്ട് , ദേവാസുരം , ആറാം തമ്പുരാന്‍ ഈ സിനിമകളില്‍ നിന്ന് എന്ത് സന്ദേശമാണ് ലാല്‍ ജനങ്ങള്‍ക്ക് കൊടുത്തത് അക്രമം മാത്രം.
ലാല്‍ ആറാം തമ്പുരാന്‍ എന്നാ സിനിമയില്‍ ഒരു ഡാ യലോഗ് പറയുന്നുണ്ട് വാവിട്ട വാക്ക് കൈവിട്ട ആയുധം തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന്
അത് എപ്പോള്‍ ലാലിന്‍റെ കാര്യത്തില്‍ സത്യമായി . അനാവശ്യമായി ചന്ദ്രശേകാരന്റെ മരണത്തില്‍ പ്രതികരിക്കേണ്ട യാതൊരു ആവശ്യവുമില്ലയിരുന്നു. കേരളത്തില്‍ പല പാര്‍ട്ടി നേതാക്കളും മരിച്ചിട്ടുണ്ട് അത് സംഭവിക്കും. അപ്പോഴൊന്നും ഒരു വക്കും പറയാതെ ലോകാഷനുകളില്‍ നിന്ന് ലോക്കഷനുകളിലേക്ക് പറന്നിരുന്ന സമയത്ത് എന്തെ ഒരു വാക്ക് മിണ്ടിയില്ല അന്ന് അങ്ങയുടെ മൌനം വെടിഞ്ഞിരുന്നെങ്കില്‍ എന്ന് ഈ മരണങ്ങള്‍ ഉണ്ടാകുമയുരുന്നില്ല. സമൂഹത്തിലെ ഉന്നതരായ ചിലരുടെ ചില സമയങ്ങളിലെ മൌനങ്ങള്‍ വലിയ വിപത്തുകള്‍ ഉണ്ടാക്കും എന്നാ പാഠം ഇതു നമ്മെ പഠിപ്പിക്കുന്നു. ലാലേട്ട ഇനി എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇടപെടുമെന്ന് പ്രതിക്ഷിക്കുന്നു .
എന്ന്
ഒരു ചിന്തിക്കുന്ന മലയാളി

No comments:
Post a Comment