Thursday, May 24, 2012

സ്നേഹം നിറഞ്ഞ ലാലേട്ടന്,


സ്നേഹം നിറഞ്ഞ ലാലേട്ടന് ,
മോഹന്‍ ലാലിന് ഒരു കത്ത് എഴുതാന്‍ പറ്റിയ സമയമാണ് കഴിഞ്ഞ ദിവസം ലാലേട്ടന് മനസിലായി കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്ന് .
ഇതില്‍ നിന്ന് നമുക്കൊരു കാര്യം മനസിലാക്കാന്‍ കഴിയും നമ്മുടെ ലാലേട്ടന്‍ ഇന്ത്യയിലെ സൌത്ത് സൈഡ് മാത്രമേ സഞ്ചരിചിട്ടുല്ലോ എന്ന് ഒരു നിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു . എന്ന് ഇന്ത്യയിലെ ഏറ്റവും സമാധാന അന്ധരീക്ഷ്മുള്ള ഒരു സംസ്ഥാനം ഉണ്ടെങ്കില്‍ അതില്‍ ഒന്നാം സ്ഥാനം കേരളത്തിന്‌ തന്നെയാണ് . ഈ നാടിന്‍റെ സമാധാനം സംരക്ഷിക്കാന്‍ എന്ത് നിലപാടാണ്‌ ഈ പറയുന്ന താര രാജാവ് എടുത്തിട്ടുള്ളത് ? മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്ത് നിലപാടാണ്‌ ലാല്‍ എടുത്തത്‌ ? അസ്സമിലും ബീഹാറിലും ഉതെര്‍പ്രദേശ് എന്നാ സംസ്ഥാനങ്ങള്‍ നമ്മുടെ ഇന്ത്യയില്‍ ഉള്ള കാര്യം ലാല്‍ എന്നാ മഹാ നടന്‍ മറന്നോ ?
ഇന്നു അദ്ദേഹം സ്വന്തം താല്പര്യത്തിനായി ചിട്ടി കമ്പനികളുടെയും സ്വര്‍ണ ക്കടകളുടെയും പരസ്യത്തില്‍ അഭിനയിച്ചു പണം ഉണ്ടാക്കുന്നു .
യുവാക്കളുടെ ആക്രമണ ചിന്തകള്‍ വികസസിപ്പിചെടുക്കുന്ന എത്ര സിനിമകള്‍ ഇദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നു . ഇരുപതാം നൂറ്റാണ്ട് , ദേവാസുരം , ആറാം തമ്പുരാന്‍ ഈ സിനിമകളില്‍ നിന്ന് എന്ത് സന്ദേശമാണ് ലാല്‍ ജനങ്ങള്‍ക്ക്‌ കൊടുത്തത് അക്രമം മാത്രം.
ലാല്‍ ആറാം തമ്പുരാന്‍ എന്നാ സിനിമയില്‍ ഒരു ഡാ യലോഗ് പറയുന്നുണ്ട് വാവിട്ട വാക്ക് കൈവിട്ട ആയുധം തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന് 
അത് എപ്പോള്‍ ലാലിന്‍റെ കാര്യത്തില്‍ സത്യമായി . അനാവശ്യമായി ചന്ദ്രശേകാരന്റെ മരണത്തില്‍ പ്രതികരിക്കേണ്ട യാതൊരു ആവശ്യവുമില്ലയിരുന്നു. കേരളത്തില്‍ പല പാര്‍ട്ടി നേതാക്കളും മരിച്ചിട്ടുണ്ട് അത് സംഭവിക്കും. അപ്പോഴൊന്നും ഒരു വക്കും പറയാതെ ലോകാഷനുകളില്‍ നിന്ന് ലോക്കഷനുകളിലേക്ക് പറന്നിരുന്ന സമയത്ത് എന്തെ ഒരു വാക്ക് മിണ്ടിയില്ല അന്ന് അങ്ങയുടെ മൌനം വെടിഞ്ഞിരുന്നെങ്കില്‍ എന്ന് ഈ മരണങ്ങള്‍ ഉണ്ടാകുമയുരുന്നില്ല. സമൂഹത്തിലെ ഉന്നതരായ ചിലരുടെ ചില സമയങ്ങളിലെ മൌനങ്ങള്‍ വലിയ വിപത്തുകള്‍ ഉണ്ടാക്കും എന്നാ പാഠം ഇതു നമ്മെ പഠിപ്പിക്കുന്നു. ലാലേട്ട ഇനി എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇടപെടുമെന്ന് പ്രതിക്ഷിക്കുന്നു . 

എന്ന്‌ 

ഒരു ചിന്തിക്കുന്ന മലയാളി 

Sunday, May 20, 2012

വി എസ് പാര്‍ട്ടിക്ക് പുറത്തേക്കോ ?

വി എസ് എന്ന വ്യക്തി  ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ കാരന്‍ ഈ ആധുനിക നൂറ്റാണ്ടിലെ യദാര്‍ത്ഥ  കമ്മ്യൂണിസ്റ്റ്‌ എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. ആ വ്യക്തിയോട് ഉള്ള  ആരാധനാ തുടങ്ങിയത് എപ്പോഴാണെന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല പക്ഷെ നമ്മുടെ നാടിന്‍റെ നന്മക്കു ജനപക്ഷത് നില്‍ക്കുന്ന നല്ല ഒരു നേതാവ്,എന്ന് ജനങ്ങള്‍ അദ്ദേഹം 2004 ലെ election നില്‍ പ്രതിപക്ഷ നേതാവായി കയറിയ സമയത്ത് മുഖ്യ മന്ത്രി ആന്റണി ക്ക്  പോലും തോന്നിയതാണ് . ആ അന്തോണി യെ ഉമ്മന്‍ ചാണ്ടി ഗ്രൂപിസത്തില്‍ പുറത്തേക്കുള്ള വഴി തുറക്കുമ്പോഴും  ജന മനസ്സില്‍ വി എസ് സ്ഥാനം പിടിച്ചിരുന്നു .. ആ വി എസ് ഇന്നു പാര്‍ട്ടി യില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ ഉള്ള നിലയില്‍ എത്തിയിരിക്കുന്നു . ഇന്നു വി എസ് ന്റെ നിലപാടുകളെ ആശയങ്ങളെ ജനങ്ങള്‍ ചോദ്യം ചെയ്യേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു . വി എസ് എന്തിനു പാര്‍ട്ടി യെ എങ്ങനെ വിഷമ സ്ഥിതിയില്‍ എത്തിക്കുന്നു . തിരുമാനം എടുക്കാന്‍ പറ്റാതെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കുഴയുന്ന അവസ്ഥ ആണ് എന്ന് കേരളം കാണുന്നത് . ഇതു ഒരു  വ്യക്തി വിരോധമാണോ ? ആശയപരമായി എല്ലാ പാര്‍ട്ടി കളിലും വിരോധം ഉണ്ടാകാം അത്  വ്യക്തി കളിലേക്ക് നീങ്ങുന്നത്‌ തെറ്റാണു . നമ്മുടെ നാടിന്‍റെ വികസനം, സമാധാനം , ഇതല്ലേ എല്ലാ പാര്‍ട്ടി കളും സ്വപ്നം കാണുന്നത് ...എപ്പോള്‍ സംശയം ഉണ്ട് ..കുറെ ചോദ്യങ്ങള്‍ നിങ്ങളോട് 
വി എസ് സ്ഥാനം ഒഴിയാന്‍ തയ്യാര്‍ ആണെന്ന് പറഞ്ഞു കത്ത് എഴുതിയിരിക്കുന്നു ..ഇതു സത്യമാണോ ?
പാര്‍ട്ടി ചന്ദ്ര ശേകാരന്‍ വിഷയത്തില്‍ പെട്ടിരിക്കുമ്പോള്‍ വി എസ് ചെയ്തത് ശരിയാണോ ?
കോണ്‍ഗ്രസ്‌ വി എസ് നെ പിന്താങ്ങുന്നത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന രീതിയല്ലേ ?
മകനെ രക്ഷിക്കാന്‍ വി എസ് കരുക്കള്‍ നീക്കുകയാണോ ? 
വി എസ് ഒരു പുതിയ പാളയത്തില്‍ ചെക്കെരുമോ ?
 ഒരായിരം ചോദ്യങ്ങള്‍ തിരുന്നില്ല ചിന്തിക്കുന്ന മലയാളി തുടങ്ങിയിട്ടേ ഉള്ളു ...

പാര്‍ട്ടി ക്ക് വി എസ് ന്റെ കത്ത്


എങ്ങനെ ഒരു കത്ത് വി എസ് അയച്ചിട്ടുണ്ടോ ..അതോ ഇതൊരു മാധ്യമ സ്രെഷ്ടി ആണോ ?
വി എസ് ന്റെ ഈ നിലപാടിന് ജനപിന്തുണ കിട്ടുമോ...ഒരായിരം ചോദ്യങ്ങള്‍.... 
പാര്‍ട്ടി സമൂഹത്തിനു മുന്‍പില്‍ വിമര്‍ശനം നേരിടുമ്പോള്‍ വി എസ് പാര്‍ട്ടി യെ ഒറ്റക്കെട്ടായി നയിക്കെന്ദത്തിനു പകരം 
അവസരം മുതലെടുക്കുകയാണോ .....നിങ്ങള്‍ ചിന്തിക്കു ?

Wednesday, May 16, 2012

ഈ കൊലപാതകം നാടിനു ആവശ്യമായിരുന്നോ ?

എന്താണ് ഈ കാണുന്നത് ഒരു മനുഷനെ എങ്ങനെ കൊല്ലുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ ?
എന്തിനാണ് എങ്ങനെ ഒരു ചിന്ത  എന്ന് നിങ്ങള്‍ ഒരു പക്ഷെ ചോധിചെക്കം . മലയാളികള്‍ ചിന്തിക്കാന്‍ സമയമായി ...ഇനി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എങ്ങനെ ഒരു ക്ക്രുരത 
പാടില്ല. ഈ മനുഷനുമില്ലേ അച്ഛനും അമ്മയും ഭാര്യും കുട്ടികളും അതെന്തേ നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ചില്ല അതാണ് ഞാന്‍ ആദ്യ പോസ്റ്റില്‍ പറഞ്ഞത് മലയാളി ചിന്തിക്കുന്നില്ല.
ഈ മനുഷ്യന്‍ ചെയ്ത തെറ്റ് എന്താണ് പാര്‍ട്ടി യില്‍ അഭിപ്രായം പറഞ്ഞതാണോ ? തനിക്കു ശരി എന്ന് തോന്നിയത് ചെയ്തതാണോ ? 

കുറ്റക്കാര്‍ ആരെന്നു ഇതെഴുതുമ്പോള്‍ പൂര്‍ണമായും അറിയാന്‍ കഴിഞ്ഞിട്ടില്ല എന്നാലും എല്ലാ കണ്ണുകളും സി പി എം ന്റെ നേരെ നീങ്ങുന്നു. സി പി എം എങ്ങനെ തരാം താഴുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല . 

ഇതു കേരളത്തിലെ അവസാനത്തെ രാഷ്ട്രിയ കൊലാതകം ആയിരിക്കണം.ഇനിയും ഒരു രാഷ്ട്രിയ ക്കാരന്റെയും ചോര വീണു ഈ മണ്ണ് ചുവക്കാന്‍ നാം സമ്മതിക്കില്ല എന്നൊരു ചിന്ത ചിന്തിക്കാന്‍ സമയമായി . 

ആശയ പരമായ സംഗട്ടനങ്ങള്‍ നല്ലത് തന്നെ പക്ഷെ അത് എങ്ങനെ ആരും കൊലപതകത്തിലേക്കു പോകാന്‍ ഇനി ഒരിക്കലും അനുവദിക്കരുത് .

ഒരു അന്ധ്യ ചുംബനം പോലും കൊടുക്കാന്‍ കഴിയാത്ത കുടുമത്തെ ഓര്‍ത്തു ഞങ്ങള്‍ മലയാളികള്‍ ഒരിറ്റു കണ്ണുനീര്‍ വര്തോട്ടെ...

മലയാളികളുടെ ചിന്തകള്‍ മരവിച്ചു പോയോ ?


മലയാളികളുടെ ചിന്തകള്‍ മരവിച്ചു പോയോ ? ഇല്ല എന്ന് ചിന്തിക്കുന്ന കുറെ മനുഷ്യര്‍ എവിടെ നിക്ഷ് പക്ഷമായി പ്രതികരിക്കുന്നു ..ലൈക്കിനല്ല നിങ്ങളുടെ ചിന്തകള്‍ ആണ് എവിടെ ആവശ്യം ....ചിന്തിക്കാത്ത മലയാളി ആയി മാറുന്നത് നല്ലതാണോ .

നമ്മുടെ ലോകം അകെ മാറിയിരിക്കുന്നു നമ്മള്‍ ഒരുപാടു മാറിയിരിക്കുന്നു ...പലതിനോടും പുച്ഛം എന്താ ശരിയല്ലേമറ്റുള്ളവര്‍ എന്നെപ്പറ്റി എന്ത് ചിന്തിക്കും എന്ന് കരുതി പല കാര്യങ്ങളും ഒളിച്ചുവേക്കുന്ന മലയാളി ...പലതിനോടും പ്രതികരിക്കാത്ത മലയാളി . തെറ്റാണു ഞാന്‍ പറയുന്നതെങ്കില്‍ ക്ഷമിക്കുക ...എന്റെ ചിന്തകള്‍ ഞാന്‍ പറഞ്ഞു എന്ന് മാത്രം ...

.ഇനി നിങ്ങളുടെ അഭിപ്രായമാണ് എനിക്ക് വേണ്ടത്